മംഗലം അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു

മംഗലംഡാം : വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ  ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മംഗലം ഡാം അണക്കെട്ടിലെ ആറു ഷട്ടറുകളും തുറന്നു.  മൂന്നെണ്ണം 25 സെമീ വീതവും മൂന്നെണ്ണം15 സെമീ വീതവുമാണു തുറന്നിട്ടുള്ളത്.77.88 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിൽ 76.75 മീറ്റർ ആണു നിലവിലെ ജലനിരപ്പ്. മഴയുടെയും ജല സംഭരണിയിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തിന്റെയും തോതനുസരിച്ചു വെള്ളം തുറന്നു വിടുന്നതിലും മാറ്റം വരുത്തുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ ലെസ്‌ലി വർഗീസ് അറിയിച്ചു.