മുളങ്കുന്നത്തുകാവിൽ ​ഗോഡൗണിന് തീപിടിച്ച് ആലത്തൂർ വാവുള്ള്യാപുരം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

ആലത്തൂർ: മുളങ്കുന്നത്തുകാവിൽ ​ഗോഡൗണിന് തീപിടിച്ച് ആലത്തൂർ വാവുള്ള്യാപുരം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ആലത്തൂർ വാവുള്ള്യാപുരം അമ്പലക്കാട് മൂച്ചിത്തറ വേലായുധൻ്റെ (പൊന്മല) മകൻ നിബിൻ (22) ആണ് മരിച്ചത്. ഇരുചക്രവാഹനങ്ങളുടെ സ്പെയർപാർട്സ് സൂക്ഷിച്ചിരുന്ന ​ഗോഡൗണിനാണ് തീപിടിച്ചത്.

ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. തീപിടിച്ച സമയം നിബിൻ ശുചിമുറിയിൽ അകപെട്ടുപോവുകയായിരുന്നു. ഈ സമയം ​ഗോഡൗണിലുണ്ടായിരുന്ന നാലുപേർ ഓടിരക്ഷപെട്ടു. പിന്നീട് അഗ്നിശമന സേന എത്തി നിബിനെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.