വടക്കഞ്ചേരി: വാണിയംപാറ മേലേചുങ്കത്ത് ദേശീയപാതയിൽ കരിഓയിൽ കയറ്റിവന്ന ലോറി മറിഞ്ഞ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. രാവിലെ പത്തരയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം നടന്നത്. ഇരിങ്ങാലക്കുടയിൽ നിന്നും പാലക്കാട്ടേക്ക് കരിഓയിൽ കയറ്റി പോകുന്ന വഴി വാണിയംപാറ മേലേചുങ്കത്ത് വെച്ച് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. വാഹനത്തിൽ നിന്നുള്ള കരിഓയിൽ റോഡിലൂടെ ഒഴുകി. ഹൈവേ എമർജൻസി ടീം, ഫയർഫോഴ്സ് എത്തി തുടർ നടപടികൾ സ്വീകരിച്ചു.
വാണിയംപാറ മേലേചുങ്കത്ത് കരിഓയിൽ കയറ്റിവന്ന ലോറി തലകീഴായി മറിഞ്ഞു.

Similar News
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്.
മംഗലംഡാം പന്നികൊളുമ്പിൽ വാഹനാപകടം.
ഇന്നലെ ആറാംകല്ലിൽ ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരൻ മരിച്ചു.