January 16, 2026

തളികകല്ലിൽ നിന്നും ആദ്യമായി എസ്.ടി വിഭാഗത്തിൽ ബിരുദം കരസ്ഥമാക്കിയ ആശയെ വണ്ടാഴി ഗ്രാമപഞ്ചായത്ത് ആദരിച്ചു.

മംഗലംഡാം: തളികകല്ലിൽ നിന്നും ആദ്യമായി എസ്.ടി വിഭാഗത്തിൽ ബിരുദം കരസ്ഥമാക്കിയ ആശയെ വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എൽ രമേശ് ആദരിച്ചു. ചടങ്ങിൽ വൈസ് പ്രസിഡൻറ് പി. ശശികല, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെയ്തലിവി, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബിത മുരളീധരൻ, വാർഡ് മെമ്പർ വിനു, ഊര് മൂപ്പൻ നാരായണൻ എന്നിവർ പങ്കെടുത്തു.