മംഗലംഡാം വ്യാപാര ഭവൻ്റെ മുകളിൽ കൂറ്റൻ മരം വീണ് കെട്ടിടം തകർന്നു.

മംഗലംഡാം: മംഗലംഡാം വ്യാപാര ഭവൻ്റെ മുകളിൽ കൂറ്റൻ മരം വീണ് കെട്ടിടം തകർന്നു. സമീപത്തെ പുരയിടത്തിലും നാശനഷ്ടങ്ങളുണ്ട്. ഈ മരം ഭീക്ഷണിയാണെന്നും, മുറിച്ചു മാറ്റണമെന്നും ബന്ധപ്പെട്ട അധികാരികളോട് മാസങ്ങൾക്ക് മുമ്പ് യൂണിറ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടിട്ടുള്ളതാണ്. നിരവധി വീടുകളുള്ള ഈ പ്രദേശത്തേക്കുള്ള ശുദ്ധജല വിതരണവും, വൈദ്യുതി ബന്ധവും തകരാറിലായി. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം നടന്നത്.