പുലിയുടെ കടിയേറ്റ പശു ചത്തു.

നെല്ലിയാമ്പതി: ചന്ദ്രാമലയിൽ പുലിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പശു ചത്തു. ചന്ദ്രാമല രാമകൃഷ്‌ണൻ്റെ രണ്ടുവയസ്സുള്ള പശുവാണ് ചത്തത്. മൂന്നുദിവസം മുമ്പാണ് കഴുത്തിന് പുലിയുടെ കടിയേറ്റത്. വനംവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തി.