നെല്ലിയാമ്പതി: പാടഗിരിയിൽ വിനോദസഞ്ചാരികളുടെ കാറിന്റെ മുൻഭാഗം കാട്ടാന തകർത്തു. രാത്രി പാതയോരത്തു നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിൽ കൊമ്പുകൊണ്ടു കുത്തി തകർത്തതാണെന്ന് പ്രദേശവാസികൾ പറഞ്ഞു. മുൻഭാഗത്തെ കണ്ണാടിയും ഒടിച്ചുകളഞ്ഞു. കാർ നിർത്തിയിട്ടതിനു കുറച്ച് അകലെയുള്ള പ്ലാവിൽ ചക്ക തിന്നാൻ എത്തിയ ചില്ലിക്കൊമ്പനാണ് കാർ നശിപ്പിച്ചതെന്നു സംശയിക്കുന്നു.
അർധരാത്രി കാറിന്റെ പാർക്ക് ലൈറ്റ് പ്രകാശിച്ചുകൊണ്ടിരുന്നതാകാം ആനയെ പ്രകോപിപ്പിച്ചതെന്നു പറയുന്നു. കാറിന്റെ യന്ത്ര ഭാഗങ്ങൾക്കും മറ്റും കേടു പറ്റിയിട്ടില്ല. കൈകാട്ടിയിലെ വനം അധികൃതരെ അറിയിച്ച സഞ്ചാരികൾ ഇന്നലെ ഉച്ചയ്ക്ക് ഇതേ കാറിൽ മടങ്ങി.
Similar News
കൃഷിയെല്ലാം കാട്ടാന ചവിട്ടിനശിപ്പിച്ചു.
മംഗലംഡാമിൽ കാട്ടാനയുടെ ആക്രമണത്തിൽ 2 അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഗുരുതര പരിക്കേറ്റു.
തൂക്കുവേലി പ്രവർത്തിക്കുന്നില്ല; നേർച്ചപ്പാറയിൽ വീണ്ടും കാട്ടാന.