മംഗലംഡാം: നേർച്ചപ്പാറ കടമാൻകുന്നിലെ ഉരുൾപൊട്ടലിൽ മുന്നൂറോളം റബ്ബർമരങ്ങളും, അൻപതോളം തേക്കുമരങ്ങളും നശിച്ചു. രതീഷ് മോഹനൻ, ജോമി കുര്യൻ, ജയ്‌സൺ ജെയിംസ് എന്നിവരുടെ റബ്ബർമരങ്ങളാണ് മലവെള്ളത്തിൻ്റെ കുത്തൊഴുക്കിൽ കടപുഴകിയത്.
രതീഷ് മോഹനൻ്റെ തേക്കുമരങ്ങളും നശിച്ചു. ചൊവ്വാഴ്‌ചയാണ് നേർച്ചപ്പാറയിൽ ഉരുൾപൊട്ടിയത്. ഡെപ്യൂട്ടി കളക്‌ടർ റെജി, ആലത്തൂർ തഹസിൽദാർ ടി. ജയശ്രീ, കൃഷി ഓഫീസർ, ഗ്രാമപ്പഞ്ചായത്തംഗം മോളി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.