ചിറ്റൂർ: വഴിത്തർക്കത്തിൻ്റെ പേരിൽ അയൽവാസിയെ ബ്ലേഡുകൊണ്ട് മുറിവേൽപ്പിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. പുത്തൻ കുടത്തുകാവ് നെല്ലുകുത്തുപാറ വി. മുരളീധരൻ (59) ആണ് അറസ്റ്റിലായത്. അയൽവാസിയായ പുത്തൻ കുടത്തുകാവ് എസ്. പ്രകാശനെ (45) പരിക്കേൽപ്പിച്ചതായാണ് പരാതി.
വഴിത്തർക്കവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ചിറ്റൂർ പോലീസിൽ പ്രകാശൻ പരാതി നൽകിയിരുന്നു. ഞായറാഴ്ച രാവിലെ പത്തുമണിക്ക് പോലീസ് സ്റ്റേഷനിൽ ഹാജരാവണമെന്ന് നിർദേശം രണ്ടുപേർക്കും കൊടുത്തിരുന്നതായി പോലീസ് പറഞ്ഞു.
ഞായറാഴ്ച രാവിലെ പോലീസ് സ്റ്റേഷനിൽ പോകുന്നതിനു മുൻപ് മുരളീധരൻ അയൽവാസിയായ പ്രകാശന്റെ വീട്ടുമുറ്റത്തുചെന്ന് വഴക്കുണ്ടാക്കുകയും ഇരുവരും തമ്മിൽ കൈയേറ്റം ഉണ്ടാകുകയും ചെയ്തു. സംഭവംകണ്ടുനിന്ന പ്രകാശൻ്റെ ഭാര്യ തടയാൻ നോക്കിയെങ്കിലും കൈയിലിരുന്ന ബ്ലേഡുപയോഗിച്ച് മുരളീധരൻ പ്രകാശനെ മുറിവേൽപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
കഴുത്തിലും കൈകളിലും വയറ്റിലുമായി മുറിവേറ്റ പ്രകാശനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചിറ്റൂർ പോലീസ് സംഭവസ്ഥലത്തെത്തി മുരളീധരനെ അറസ്റ്റ് ചെയ്തു. വധശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തതായി ചിറ്റൂർ പോലീസ് പറഞ്ഞു. പ്രകാശൻ അപകടനില തരണം ചെയ്തതായും പറഞ്ഞു.
Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.