നെന്മാറ : നെന്മാറയില്‍ 17കാരന് പൊലീസ് മർദനമേറ്റതായി പരാതി. നെന്മാറ അളുവശേരി സ്വദേശിയാണ് നെന്മാറ എസ്.ഐ രാജേഷ് മർദിച്ചെന്ന് ആരോപിച്ച് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. തലയ്ക്ക് അടിയേറ്റെന്നാണ് കുട്ടിയുടെ പരാതി. കടയില്‍ സാധനം വാങ്ങാനെത്തിയ കുട്ടിയെ ജീപ്പിനടുത്തേക്ക് വിളിച്ച് വരുത്തി മുടിക്ക് കുത്തിപ്പിടിച്ച് തലക്കും മുഖത്തും മർദ്ദിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ ആലത്തൂ൪ ഡിവൈഎസ്‌പിയോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് എസ്പി ഉത്തരവിട്ടു.ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ലഹരി വില്‍പ്പനക്കാരെ അന്വേഷിക്കുന്നതിനിടെ 17കാരനോട് കാര്യം തിരക്കുക മാത്രമാണുണ്ടായതെന്നും മർദ്ദിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. എന്നാല്‍ സമീപത്തെ സിസിടിവി ദൃശ്യത്തില്‍ പൊലീസ് അതിക്രമം വ്യക്തമാണ്. കടയില്‍ നിന്ന് 17കാരനെ അടുത്തേക്ക് വിളിച്ച ശേഷം മുൻവശത്തെ സീറ്റിലിരുന്ന ഉദ്യോഗസ്ഥൻ കുട്ടിയുടെ മുടിക്ക് കുത്തിപ്പിടിച്ച് തലഭാഗം ജീപ്പിന് അകത്തേക്ക് വലിച്ചുകയറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്നിട്ടും തങ്ങള്‍ കുറ്റം ചെയ്തില്ലെന്ന് ന്യായീകരിക്കുകയാണ് പൊലീസുകാർ ചെയ്യുന്നത്.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.