മുടപ്പല്ലൂർ കരിപ്പാലി വളവിൽ വീണ്ടും വാഹനാപകടം

വടക്കഞ്ചേരി : കരിപ്പാലി വളവിൽ ടിപ്പർ ലോറിയിൽ മിനി ടെമ്പോയിടിച്ച് ടെമ്പോ ഡ്രെവർക്ക് ഗുരുതരമായി പരിക്കേറ്റു. അരമണിക്കൂറോളം ഡ്രെെവർവാഹനത്തിൽ കുടുങ്ങി നാട്ടുകാരാണ് വാഹനം പൊളിച്ച് ഇയാളെ പുറത്തെടുത്തത്. ഉച്ചക്ക് 1.10നാണ് സംഭവം. മംഗലഡാം ഭാഗത്ത് നിന്നും കല്ല് വന്ന ടിപ്പറിൽ നിയന്ത്രണം തെറ്റി ടെമ്പോ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിക്ക് കൊണ്ട് പോയി സംഭവത്തെ തുടർന്ന് മുക്കാൽ മണിക്കൂർ ഗതാഗതം തടസപ്പെട്ടു.