വടക്കഞ്ചേരി : കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 പേർക്ക് പരിക്ക്. ഇന്ന് വൈകുന്നേരം മൂന്നിന് വടക്കഞ്ചേരിയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പാലക്കാട് – വടക്കഞ്ചേരി റൂട്ടില്‍ സർവീസ് നടത്തുന്ന ശരണമയ്യപ്പ എന്ന സ്വകാര്യ ബസും കെഎസ്ആർടിസി ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.

Similar News
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്.
മംഗലംഡാം പന്നികൊളുമ്പിൽ വാഹനാപകടം.
ഇന്നലെ ആറാംകല്ലിൽ ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരൻ മരിച്ചു.