ആലത്തൂർ : ആലത്തൂരില്‍ വീട്ടില്‍ അതിക്രമിച്ചു കയറി മർദിച്ചതായി പരാതി. തോണിപ്പാടം സ്വദേശി ചന്ദ്രനും, മകൻ ഷില്ജിത്തുമാണ് പരാതിയുമായി രംഗത്തെത്തിയത്. മ൪ദിച്ചവർക്കെതിരെ പരാതി നല്‍കിയിട്ടും ദുർബലമായ വകുപ്പാണ് പൊലീസ് പ്രതികള്‍ക്കെതിരെ ചുമത്തിയതെന്നും ഇവർ ആരോപിച്ചു.ചന്ദ്രൻറെ മകൻ ഷില്ജിത്തും സന്തോഷും സുഹൃത്തുക്കളാണ്. തിരുവോണ ദിവസം സന്തോഷ് ഷില്‍ജിത്തിൻറെ വീട്ടിലെത്തി ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സന്തോഷിൻറെ സഹോദരങ്ങളായ വിനീഷും ദേവദാസനും ഷില്‍ജിത്തിൻറെ വീട്ടിലെത്തിയത്. സന്തോഷുമായി കൂട്ടുകൂടരുതെന്നായിരുന്നു ഇരുവരുടെയും ആവശ്യം. വാക്കുതർക്കം കയ്യാങ്കളിയായി. ഇതിനിടെ വിനീഷും ദേവദാസനും കയ്യിലുണ്ടായിരുന്ന ആയുധമുപയോഗിച്ച് മർദിച്ചുവെന്നാണ് പരാതി. ആക്രമണത്തില്‍ ചന്ദ്രന് മൂക്കിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഷില്ജിത്തിനും പരിക്കേറ്റു. മെഡിക്കല്‍ റിപ്പോർട്ട് ഉള്‍പ്പെടെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. അതേസമയം, കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആലത്തൂർ പൊലീസ് അറിയിച്ചു.

Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.