വടക്കഞ്ചേരി : ഇവിടെ മാലിന്യം നിക്ഷേപിക്കുന്നതു ശിക്ഷാർഹമാണ്. ഒരുലക്ഷംരൂപവരെ പിഴചുമത്തും. തടവിലിടും. ഇതത്ര വലിയ ജാഗ്രതാമുന്നറിയിപ്പാണെന്നു കരുതിയാല്‍ തെറ്റി. സത്യത്തില്‍ ഇവിടെയിനി മാലിന്യം നിക്ഷേപിക്കാൻ ഇടമില്ല എന്നതാണു ശരി. ഇതുകൊണ്ടാണോ ഇങ്ങനെ ഒരു ബോർഡ് ഇവിടെ നിലനിർത്തിയിട്ടുള്ളതെന്നു സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. അത്രയേറെയുണ്ട് ഇവിടുത്തെ വൃത്തികേടുകള്‍. ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടെ വില്പന നടത്തുന്നതിനടുത്താണിത്. ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യച്ചാക്കുകള്‍ സൂക്ഷിക്കുന്ന ബിന്നുകളാണിത്. വടക്കഞ്ചേരി ടൗണില്‍ മിഷൻസ്കൂളിനു പുറകില്‍ തിരക്കേറിയ റോഡിലേതാണ് ഈ കാഴ്ച. പൊന്തക്കാടും വള്ളിപ്പടർപ്പുകളും നിറഞ്ഞ മാലിന്യക്കൂട് പുറത്തേക്കു കാണാനാകാത്ത സ്ഥിതിയാണിപ്പോള്‍.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.