മംഗലംഡാം : കൊയ്യാറായ നെല്‍പ്പാടം പന്നിക്കൂട്ടം നശിപ്പിച്ചു. വടക്കേകളത്ത് ഒരാഴ്ച കഴിഞ്ഞാല്‍ കൊയ്ത്തു നടക്കേണ്ട പാടത്താണ് കാട്ടുപന്നികള്‍ നശിപ്പിച്ചത്. വടക്കേകളത്തെ അഞ്ച് ഏക്കറോളം വരുന്ന നെല്പാടങ്ങളില് രാത്രിയായായാല് കാട്ടുപന്നികളുടെ വിളയാട്ടമാണ്. മുപ്പതോളം വരുന്ന പന്നിക്കൂട്ടം ഒരുമിച്ചാണ് എത്തുന്നത്. മെയിൻ റോഡിന്റെ സൈഡായതുകൊണ്ട് യാത്രക്കാർക്കും കാട്ടുപന്നികള്‍ ഭീഷണിയാവുകയാണ്. കാട്ടുപന്നികളെ തുരത്താൻ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

Similar News
വടക്കഞ്ചേരി ടൗണിലും, ഗ്രാമത്തിലും തെരുവുനായയുടെ ശല്യം രൂക്ഷം, നായ്ക്കളെ പിടികൂടാൻ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ശ്രമം തുടങ്ങി.
വടക്കഞ്ചേരിയിൽ 4 പേർക്ക് തെരുവ് നായയുടെ കടിയേറ്റു; കടിയേറ്റവരിൽ 4 വയസ്സുകാരനും.
കരിമ്പാറ മേഖലയിലെ കൃഷിയിടങ്ങളില്‍ മൂന്നാം ദിവസവും കാട്ടാനകള്‍ ഇറങ്ങി നാശംവരുത്തി.