പത്താം ക്ലാസ് വിദ്യാർത്ഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

കിഴക്കഞ്ചേരി : കോട്ടേക്കുളം കൊട്ടടി അപ്പുക്കുട്ടൻ (അപ്പുണ്ണി ആശാരി ) മകൻ അഭിജിത്ത് (16) നെയാണ് ഇന്ന് രാവിലെ പത്തു മണിയോടെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.ഉടൻതന്നെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രി മോർച്ചറിയിൽ. ടെസ്റ്റുകൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.ജയന്തിയാണ് അമ്മ.അഞ്ജലി, അഞ്ജിത, അതുല്യ എന്നിവർ സഹോദരിമാരാണ്.