വടക്കഞ്ചേരി : വടക്കഞ്ചേരി വാളയാർ ദേശീയപാതയിൽ മംഗലം കൊല്ലത്തറ ബസ്റ്റോപ്പിന് സമീപം ആണ് അപകടം സംഭവിച്ചത്. പാലക്കാട് ഭാഗത്തേക്ക് പോകുവായിരുന്ന ഇവർ സഞ്ചരിച്ച കാർ മുന്നിൽ പോവുകയായിരുന്ന മിനി ലോറിയുടെ പിന്നിൽ ഇടിച്ച് നിയന്ത്രണം വിട്ടാണ് ഇടതുവശത്തെ പാടത്തേക്ക് മറിഞ്ഞത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി അഖിൽ (36), സഹോദരൻ അരുൺ (50) എന്നിവർക്കാണ് പരിക്കേറ്റത് ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. പാലക്കാട് നടക്കുന്ന സംസ്ഥാന സിബിഎസ്ഇ സ്കൂൾ കലോത്സവത്തിൽ ബന്ധുവിന്റെ പരിപാടി കാണാൻ പോവുകയായിരുന്നു സംഘം അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. ഹൈവേ പോലീസ് സ്ഥലത്തെത്തി. നിസാര പരിക്കേറ്റ ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സകൾക്ക് ശേഷം വിട്ടയച്ചു.

Similar News
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്.
മംഗലംഡാം പന്നികൊളുമ്പിൽ വാഹനാപകടം.
ഇന്നലെ ആറാംകല്ലിൽ ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരൻ മരിച്ചു.