വണ്ടാഴി ഗ്രാമപഞ്ചായത്ത് കോർ കമ്മിറ്റിയോഗം കോവിഡ് നീയന്ത്രണങ്ങളിൽ കൈകൊണ്ട തീരുമാനങ്ങൾ

കേരള സർക്കാറിന്റെ Go(Rt) No 467/2021/DMD ഉത്തരവ് പ്രകാരവും, പാലക്കാട് ജില്ലാ കളക്ടറുടെ ഡി.സി.പി,കെ.ഡി 1858/2020 5 നമ്പർ ഉത്തരവ് പ്രകാരവും രോഗ വ്യാപന നിരക്കിന്റെ അടിസ്ഥാനത്തിൽ വണ്ടാഴി ഗ്രാമപഞ്ചായത്ത് D കാറ്റഗറി വിഭാഗത്തിൽ പെടുന്നതിനാൽ മുഴുവൻ പഞ്ചായത്ത് പ്രദേശത്തും 15,07,2021 വ്യാഴം മുതൽ താഴെ പറയുന്ന ഇളവുകൾ അനുവദിക്കാനാണ് പഞ്ചായത്ത് തല കോർ കമ്മിറ്റിയുടെ തീരുമാനം 1. അവശ്യ വസ്തുക്കളുടെ വിൽപ്പന പഴം, പച്ചക്കറി, പാൽ-പാൽ ഉൽപ്പന്നങ്ങൾ, പലചരക്ക്, ക്ഷ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ, റേഷൻ കടകൾ, മരുന്നുകടകൾ എന്നിവ ശനി,ഞായർ ഉൾപ്പെടെ എല്ലാ ദിവസവും രാവിലെ 7 am മുതൽ 2 pm വരെ മാത്രം തുറന്ന് പ്രവർത്തിക്കാവുന്നതാണ്. പരമാവധി ഹോം ഡെലിവറി പ്രോൽസാഹിപ്പിക്കേണ്ടതാണ്.2. ബാങ്കുകളും ഫിനാൻഷ്യൽ സ്ഥാപനങ്ങളും തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഏറ്റവും കുറവ് ഇടപാടുകാരെ മാത്രം പ്രവേശിപ്പിച്ച് 10 am മുതൽ 5 pm വരെ പ്രവർത്തിപ്പിക്കാവുന്നതാണ്3, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ എന്നിവ 7 am മുതൽ 7 pm വരെ ഡെലിവറി മുഖേന ഭക്ഷണം വിതരണം നടത്താവുന്നതാണ്. ബേക്കറികൾ 7 am മുതൽ 2 pm വരെ ഹോം ഡെലിവറി മാത്രം നടത്താവുന്നതാണ്.നിർമ്മാണ പ്രവർത്തികൾ പോലീസ് സ്റ്റേഷനിൽ അറിയിച്ച് അനുവാദംവാങ്ങിക്കേണ്ടതും കോവിഡ് പ്രോട്ടോകോൾ പാലിച്ച് മാത്രം നടത്താവുന്നതാണ്.5, വിവാഹം, മരണം എന്നിവ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതും ആകെ 20 പങ്കെടുക്കാവുന്നതാണ്.6. പഞ്ചായത്ത് പ്രദേശത്ത് ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ ഒന്നും തന്നെ തുറന്ന് പ്രവർത്തിക്കാവുന്നതല്ല7, 7 ഓട്ടോ ടാക്സി സർവ്വീസ് അവശ്യ സേവനങ്ങൾക്കുമാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടാതെ.. അനുവദിക്കപെട്ട അവശ്യ സാധനങ്ങൾ വിൽപ്പന നടത്തുന്ന കടകളിലെ ജീവനക്കാർ എല്ലാവരും നിർബന്ധമായും ഡബിൾ ഉപയോഗിക്കേണ്ടതാണ്.മുകളിൽ പറഞ്ഞ സ്ഥാപനങ്ങളല്ലാതെ മറ്റ് യാതൊരു സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ലയെന്നും അനുവദിക്കപ്പെട്ട സമയം കഴിഞ്ഞും പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ ദുരന്ത നിവാരണ നിയമം 2005 പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണെന്നും കോർ കമ്മിറ്റി അറിയിച്ചു