ട്രാവലര്‍ തടി ലോറിയുമായി കൂട്ടിയിടിച്ച്‌ അപകടം; കിഴക്കഞ്ചേരി സ്വദേശിയായ ഡ്രൈവർ മരണപെട്ടു

അങ്കമാലി : എം.സി റോഡില്‍ ട്രാവലർ തടി ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ അങ്കമാലി നായത്തോട് ജംഗ്ഷന് സമീപമായിരുന്നു അപകടം സംഭവിച്ചത്. കാറ്ററിംഗ് യൂണിറ്റിലെ തൊഴിലാളികള്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. കിഴക്കഞ്ചേരി തച്ചക്കോട് സ്വദേശി അബ്ദുല്‍ മജീദാണ് (59) മരിച്ചത്. അപകടത്തില്‍പ്പെട്ട ട്രാവലറിന്റെ ഡ്രൈവറായിരുന്നു അബ്ദുല്‍ മജീദ്. പരുക്കേറ്റ 19 പേരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.