മംഗലംഡാം : മംഗലംഡാം സെന്റ്. ഫ്രാൻസിസ് സേവ്യേഴ്സ് ഫൊറോന പള്ളിയിലെ തിരുനാളാഘോഷത്തിന് കൊടിയേറി. വികാരി ഫാ. സുമേഷ് നാല്പതാംകളം കൊടിയുയർത്തി. ഫാ. ലീറാസ് പതിയൻ തിരുനാൾ സന്ദേശം നൽകി. ശനിയാഴ്ച 2.30-ന് രൂപം എഴുന്നള്ളിപ്പ്, ആറിന് പ്രദക്ഷിണം, 7.30-ന് വെടിക്കെട്ട്, എട്ടിന് നാടകം തുടങ്ങിയവ ഉണ്ടാകും. പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 10-ന് ഫാ. സിന്റോ പൊറത്തൂരിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന, വൈകീട്ട് ഭക്തസംഘടനാ വാർഷികം, കലാപരിപാടകൾ തുടങ്ങിയവ ഉണ്ടാകും.തിങ്കളാഴ്ച രാവിലെ 6.15-ന് മരിച്ചവരുടെ ഓർമയ്ക്കായുള്ള കുർബാനയോടെ തിരുനാൾ സമാപിക്കും.

Similar News
പ്രകൃതിയുടെ കരുതൽ: പാത്തിപ്പാറയിൽ പാറക്കുഴിയിലെ നീരുറവ ഒരിക്കലും വറ്റാറില്ല
പൊൻകണ്ടം പള്ളിയിലുണ്ട്, ഫ്രാൻസിസ് പാപ്പയുടെ അനുഗ്രഹവചനം
കാവശ്ശേരി ഓട്ടുപുര ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തിൽ രണ്ടു വീടുകൾ കത്തിനശിച്ചു.