January 16, 2026

വര്‍ണാഭമായി മംഗലംഡാം ലൂര്‍ദ്മാതാ ഹയര്‍ സെക്കൻഡറി സ്കൂള്‍ വാര്‍ഷികാഘോഷം

മംഗലംഡാം : മലയോരത്ത് ജ്വലിച്ചു നില്‍ക്കുന്ന ലൂർദ്മാതാ ഹയർസെക്കൻഡറി സ്കൂളിന്‍റെ അറുപത്തിരണ്ടാം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃ ദിനവും യാത്രയയപ്പ് സമ്മേളനവും വർണാഭമായ പരിപാടികളോടെ നടന്നു. സ്കൂള്‍ അങ്കണത്തില്‍ നടന്ന സമ്മേളനം പാലക്കാട് സെറാഫിക് പ്രോവിൻസ് പ്രൊവിൻഷ്യല്‍ സുപ്പീരിയർ സിസ്റ്റർ ലിറ്റില്‍ ഫ്ലവർ എഫ്സിസി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ് ഡിനോയ് കോമ്പാറ അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണൻ എംപി വിശിഷ്ടാതിഥിയായിരുന്നു. സെന്‍റ് സേവിയേഴ്സ് ഫൊറോന വികാരി ഫാ. സുമേഷ് നാല്‍പതാംകളം അനുഗ്രഹ പ്രഭാഷണം നടത്തി. പ്രിൻസിപ്പല്‍ സിസ്റ്റർ ആല്‍ഫിൻ ആമുഖപ്രസംഗം നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസി ടോം റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.എച്ച്‌. സെയ്താലി, ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. എസ്. ഷാനവാസ്, ലൂർദ്മാതാ സ്പോർട്സ് ക്ലബ് സെക്രട്ടറി ഐ. സിദ്ദിക്, എംപിടിഎ പ്രസിഡന്‍റ് റൂബി സെബി, സ്റ്റാഫ് പ്രതിനിധി പി.എഫ്. സ്മിത, ഹൈസ്കൂള്‍ ലീഡർ എസ്. സാന്ദ്ര, ഹയർസെക്കൻഡറി വിഭാഗം ലീഡർ ലിയോ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. സമ്മാനദാനം, അധ്യാപകരുടെ മറുപടി പ്രസംഗം, ലൂർദ് മാതാ ക്വയറിന്‍റെ യാത്രാമംഗളഗാനവും കുട്ടികളുടെ വർണാഭമായ കലാപരിപാടികളും അരങ്ങേറി. സർവീസില്‍ നിന്നും വിരമിക്കുന്ന സിസ്റ്റർ നിർമല, ടി.എ.ഡാലി, വി.എഫ്. ജോളി എന്നീ അധ്യാപകർ മറുപടി പ്രസംഗം നടത്തി.