പട്ടിക്കാട് : പീച്ചിഡാം റിസർവോയറില്‍ വീണ നാല് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. തൃശൂർ പട്ടിക്കാട് സ്വദേശി അലീന ആണ് മരിച്ചത്. തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനിയാണ്. റിസർവോയറില്‍ വീണ മറ്റ് മൂന്നു പേർ ചികില്‍സയില്‍ തുടരുകയാണ്. ആൻ ഗ്രേയ്സ്, എറിൻ, നിമ എന്നിവരാണ് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളത്. സുഹൃത്തിൻ്റെ വീട്ടില്‍ തിരുന്നാള്‍ ആഘോഷത്തിന് വന്നതായിരുന്നു പെണ്‍കുട്ടികള്‍. ഡാം റിസർവോയറില്‍ ചെരുപ്പ് വീണത് എടുക്കാൻ ശ്രമിക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.

Similar News
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്.
മംഗലംഡാം പന്നികൊളുമ്പിൽ വാഹനാപകടം.
ഇന്നലെ ആറാംകല്ലിൽ ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരൻ മരിച്ചു.