അപകടകാരിയാണ് കൊന്നയ്ക്കല്‍കടവിലെ കാട്ടുചോലക്കയം.

വടക്കഞ്ചേരി: പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടത്തിനുതാഴെ കൊന്നക്കല്‍കടവിലെ കാട്ടുചോലയിലുള്ള വെള്ളക്കുഴികളും അപകടകാരികളാണ്. മൂന്നുമാസം മുമ്പാണ് ഇവിടെ കയത്തില്‍ കുളിക്കാനിറങ്ങിയ മൂലങ്കോട് സ്വദേശിയായ യുവാവ് കയത്തില്‍പ്പെട്ടു മരിച്ചത്.

കരയില്‍ നിന്ന് നോക്കുമ്പോള്‍ വലിയ വെള്ളമോ, താഴ്ചയോ ഇല്ലെന്നു തോന്നും. എന്നാല്‍ വഴുക്കലുള്ള പാറകളും കല്ലിടുക്കുകളും അപകടമുണ്ടാക്കും.
വെള്ളം ചാടുന്ന വെള്ളക്കുഴികളില്‍ അങ്ക് പോലെയുണ്ടാകും.

ഇതിനുള്ളില്‍പ്പെട്ടാല്‍ രക്ഷപ്പെടാൻ പ്രയാസമാകും. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിലാണ് അന്ന് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. നീന്തല്‍ അറിയുന്നവർ പോലും ഇത്തരം കുഴികളില്‍പ്പെട്ടാല്‍ രക്ഷപ്പെടാൻ ബുദ്ധിമുട്ടാകും.