വടക്കഞ്ചേരി: ദേശീയപാതയിൽ തേനിടുക്കിനുസമീപം അനധികൃത പാറപൊട്ടിക്കൽ തടഞ്ഞു. പ്രദേശവാസികളുടെ പരാതിയെത്തുടർന്ന് റവന്യൂ അധികൃതർ നടത്തിയ പരിശോധനയിൽ അനുമതിയില്ലാതെയാണ് പാറ പൊട്ടിക്കുന്നതെന്ന് കണ്ടെത്തി.
തുടർന്ന് ഉടമയ്ക്ക് നിർത്തൽ ഉത്തരവ് നൽകി. വടക്കഞ്ചേരി-ഒന്ന് വില്ലേജ് ഓഫീസർ ടി.എസ്. ശ്രീകല, സ്പെഷ്യൽ വില്ലേജ് ഓഫീസർമാരായ ഗ്രീഷ്മ, സനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആലത്തൂർ തഹസിൽദാർക്കും, ജിയോളജി വകുപ്പിനും റിപ്പോർട്ട് നൽകി.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.