നെല്ലിയാമ്പതി: കടുവയുടെയും, പുലിയുടെയും നഖവുമായി വനംവകുപ്പ് ജീവനക്കാര്‍ പിടിയില്‍. ഫോറസ്റ്റ് വാച്ചര്‍മാരാണ് പിടിയിലായത്. ഫോറസ്റ്റ് ഇന്റലിജന്‍സിന്റെ പരിശോധനയിലാണ് നെല്ലിയാമ്പതിയിലെ വനംവകുപ്പ് വാച്ചര്‍ സുന്ദരന്‍, പാലക്കയത്തെ താത്കാലിക വാച്ചര്‍ സുരേന്ദ്രന് എന്നിവര്‍ പിടിയിലാകുന്നത്.
പാലക്കാട് പാലക്കയത്ത് നടന്ന പരിശോധനയില്‍ 12 പുലിനഖം, രണ്ട് കടുവ നഖം, നാല് പുലിപ്പല്ല് എന്നിവ ഇവരില്‍ നിന്ന് പിടികൂടി. വില്പനയ്ക്കായി ഇരുചക്ര വാഹനത്തില്‍ എത്തിച്ചപ്പോഴാണ് തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജന്‍സ് ഇരുവരെയും പിടികൂടിയത്.

Similar News
ആലത്തൂരില്‍ ഒറ്റയ്ക്ക് ഷെഡില്‍ കഴിയുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്
കാറിൽ കടത്തിക്കൊണ്ടുവന്ന 22.794 ഗ്രാം മെത്താഫെറ്റമിനുമായി വാണിയമ്പാറ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.