അമ്മയും, മകനും സഞ്ചരിച്ച ബൈക്ക് ടൂറിസ്റ്റ് ബസ്സിലിടിച്ച് മകൻ മരിച്ചു, അമ്മക്ക് പരിക്ക്.

വടക്കഞ്ചേരി: അമ്മയും, മകനും സഞ്ചരിച്ച ബൈക്ക് ടൂറിസ്റ്റ് ബസ്സിലിടിച്ച് മകൻ മരിച്ചു. അമ്മക്ക് പരിക്ക്. വടക്കഞ്ചേരി പാളയം ആര്യം കടവ് ദുർഗ്ഗ കോളനിയിൽ കൃഷ്ണൻ്റെ മകൻ രതീഷ് (22)ആണ് മരിച്ചത്. ബൈക്കിന് പുറകിലിരുന്ന സഞ്ചരിച്ച രതീഷിൻ്റെ അമ്മ രാസാത്തി (58)ന് പരിക്കേറ്റു. ഇവരെ വടക്കഞ്ചേരി ഇ കെ നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് 1.15ന് വടക്കഞ്ചേരി പാളയത്തിന് സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്.