ഇടുക്കി അണക്കെട്ടിൽ അതിക്രമിച്ചുകയറിയ രണ്ട് പാലക്കാട്ടുകാർ അറസ്റ്റിൽ

Oplus_0

ഇടുക്കി അണക്കെട്ടിൽ അതിക്രമിച്ചുകയറിയ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. പാലക്കാട് ആലത്തൂർ കാവശ്ശേരി പാടൂർ സ്വദേശി തെക്കുമണ്ണ് നൗഷാദ് കാസിം (32), അബു ഹംസ (36) എന്നിവരാണ് അറസ്റ്റിലായത്.ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. പാലക്കാട്ടുനിന്ന് കാറിൽ മൂന്നാർ, ഇടുക്കി സന്ദർശനത്തിനെത്തിയ അഞ്ചുയുവാക്കളിൽ രണ്ടുപേരാണ് ചെറുതോണി അണക്കെട്ടിന്റെ പ്രധാനഗേറ്റ് ചാടിക്കടന്നത്.മദ്യലഹരിയിൽ അണക്കെട്ടിൽ കടന്ന യുവാക്കളെ ചെറുതോണി അണക്കെട്ട് സുരക്ഷ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി ഇടുക്കി പോലീസിൽ വിവരമറിയിച്ചു. തുടർന്ന് ഇടുക്കി എസ്.ഐ. രാജേഷിന്റെ നേതൃത്വത്തിൽ പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തു. ഇവരുടെപേരിൽ കേസെടുത്തശേഷം ജാമ്യത്തിൽ വിട്ടു.