കിഴക്കഞ്ചേരി : എളവംപാടം സെന്‍റ് തോമസ് പള്ളിയിലെ തിരുനാളിന് വിദേശികളായ തീർഥാടകരുടെ സാന്നിധ്യം ശ്രദ്ധേയമായി. ജർമനിയില്‍ നിന്നുള്ള 50 പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി എളവംപാടത്ത് നടന്ന തിരുനാള്‍ കാണാൻ എത്തിയത്. ആകാശ മേലാപ്പില്‍ വർണങ്ങള്‍ വാരിവിതറിയ വെടിക്കെട്ടും ബാൻഡ്, ചെണ്ടമേളങ്ങളും അവർ ഏറെ ആസ്വദിച്ചു. മേളത്തിനൊപ്പം അവരും പങ്കാളികളായി. തിരുനാള്‍ പരിപാടികളെല്ലാം സംഘം ഷൂട്ട് ചെയ്തു. വണ്ടർഫുള്‍ എക്സ്പീരിയൻസ് എന്നായിരുന്നു സംഘത്തിന്‍റെ കമന്‍റുകള്‍. വികാരി ഫാ. മാത്യു ഞൊങ്ങിണിയില്‍, കൈക്കാരൻമാർ, കണ്‍വീനർമാർ എന്നിവരുടെ നേതൃത്വത്തില്‍ ഇടവക സമൂഹവും വിരുന്നെത്തിയ വിദേശികളെ സ്വീകരിച്ചു. അറിയാവുന്ന ഭാഷകളില്‍ കുശലാന്വേഷണം നടത്തി ഇടവകാംഗങ്ങളും മലയാളിയുടെ സ്നേഹസൗഹൃദം പങ്കുവച്ചു. വിവിധ ഗ്രാമകാഴ്ചകള്‍ കാണാൻ ഇന്ത്യയിലേക്ക് വന്നിട്ടുള്ളവരാണ് ഇവർ. കേരളത്തില്‍ വലിയ ജനപങ്കാളിത്തത്തോടെ നടക്കുന്ന തിരുനാളുകളും മറ്റു ഉത്സവങ്ങളും കാണാനും ക്യാമറകളില്‍ പകർത്താനുമായാണ് സംഘത്തിന്‍റെ കേരളയാത്ര.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.