കരിങ്കുരങ്ങിന്റെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കോതശ്ശേരി സ്വദേശികളായ ആദർശ് (20), പ്രബിജിത് (25) എന്നിവർക്കാണ് പരിക്ക്. കഴിഞ്ഞദിവസം പോത്തുണ്ടി ചെക്പോസ്റ്റിന് സമീപത്താണ് സംഭവം. നെന്മാറയിൽനിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് കരിങ്കുരങ്ങിന്റെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. പാലക്കാട് ആശുപത്രിയിൽ ഇരുവരും ചികിത്സതേടി.കുരങ്ങിനെ പിടിക്കാനുള്ള ശ്രമം വനംവകുപ്പ് തുടരുകയാണ്. മയക്കുവെടിവെച്ച് പിടികൂടാൻ തൃശ്ശൂർ കാഴ്ചബംഗ്ലാവിൽനിന്നുള്ള വിദഗ്‌ധർ എത്തിയെങ്കിലും പിടികൂടാനായില്ല. പാലക്കാട്ടുനിന്ന് വെറ്ററിനറി വിഭാഗം അധികൃതരുമെത്തി. കുരങ്ങിനെ കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കുമെന്ന് നെല്ലിയാമ്പതി വനംവകുപ്പ് റേഞ്ച് ഓഫീസർ ഷെറീഫ് പറഞ്ഞു.
പോത്തുണ്ടിയിൽ കരിങ്കുരങ്ങിന്റെ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക്

Similar News
മുടപ്പലൂർ-വടക്കഞ്ചേരി റോഡിൽ വാഹനാപകടം: കാർ പാടത്തിലേക്ക് മറിഞ്ഞു
ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.
പനംകുറ്റിയില്‍ വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം