മംഗലംഡാം ഉദ്യാനത്തിൽ കോടികൾ മുടക്കി നിർമിച്ച സാഹസിക പാർക്കും പരിസരങ്ങളും കാടുമൂടിയതിനു പിന്നാലെ കാട്ടുപന്നിക്കൂട്ടവും സന്ദർശകർക്ക് ഭീഷണിയാകുന്നു. കാടുമൂടിക്കിടക്കുന്ന ഭാഗങ്ങളിലാണ് കാട്ടുപന്നിക്കൂട്ടം തങ്ങുന്നതെന്ന് മംഗലംഡാമിലെ മത്സ്യത്തൊഴിലാളികൾ പറയുന്നു.ഉദ്യാനത്തിന്റെ ഒരു ഭാഗത്ത് നടന്നുകൊണ്ടിരുന്ന മംഗലംഡാം കുടിവെള്ള പദ്ധതിയുടെ ജോലികളുംകൂടി മുടങ്ങിയതോടെ ഇവിടവും കാട്ടുപാന്നിക്കൂട്ടത്തിന്റെ വാസകേന്ദ്രമായി മാറി. ജലസേചന വകുപ്പാണ് ഉദ്യാനപരിസരം കാടുവെട്ടി വൃത്തിയാക്കാറുള്ളത്. ഒരു തവണ വൃത്തിയാക്കിയതാണെന്നും പരിശോധിച്ചശേഷം വീണ്ടും കാടുവെട്ടാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ജലസേചനവകുപ്പധികൃതർ പറഞ്ഞു.
കാടുമൂടി മംഗലംഡാം ഉദ്യാനം; തമ്പടിച്ച് കാട്ടുപന്നിക്കൂട്ടം

Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.