ആലത്തൂർ: മലയാളി യുവാവ് യുകെയിൽ പനിയെ തുടർന്ന് അന്തരിച്ചു. മൂന്ന് വർഷം മുൻപ് വിദ്യാർഥി വീസയിൽ യുകെയിലെത്തിയ ആലത്തൂർ സ്വദേശി ലിബിൻ എം. ലിജോ (27) ആണ് അന്തരിച്ചത്. ഒരാഴ്ചയായി പനിയെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ
ദിവസം ഉച്ചയ്ക്ക് 1.30ന് ന്നോട്ടിങ്ങ്ഹാം ക്വീൻസ് ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരവെയാണ് വിടപറഞ്ഞത്.
ബോസ്റ്റണിൽ സെന്റ് ആന്റണീസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ ഇടവകാംഗമായിരുന്നു.
നാട്ടിൽ നിന്ന് ബിസിനസ് ആൻഡ് മാനേജ്മെന്റ് പഠനത്തിനായി എത്തിയതായിരുന്നു ലിബിൻ. ആലത്തൂർ ഇരട്ടക്കുളം മണ്ടുമ്പോൽ ഹൗസിൽ ലിജോ എം. ജോയിയാണ് പിതാവ്. ബെനി ലിജോയാണ് മാതാവ്. സംസ്കാരം നാട്ടിൽ വച്ച് നടത്താനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതിനായുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്. നാട്ടിൽ തേനിടുക്ക് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ അംഗങ്ങളാണ് ലിബിന്റെ കുടുംബം.
Similar News
ഉപ്പ്മണ്ണ് അമ്പഴച്ചാലിൽ വീട്ടിൽ ജോർജ് നിര്യാതനായി
പറശ്ശേരി പൂപ്പറമ്പ് വീട്ടിൽ ആറു നിര്യതനായി
ഒടുകൂർ പൊറ്റയിൽ വീട്ടിൽ പരേതനായ അബ്ദുൾ മുത്തലിഫ് ഭാര്യ ബീപാത്തുമ്മ നിര്യാതയായി