നെന്മാറ :വില്ലേജ് ഓഫീസറെയും സംഘത്തെയും കൈയേറ്റം ചെയ്യാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കയറാടി ആലമ്ബള്ളം സ്വദേശി ഷെഫീഖ് (40) ആണ് തിരുവഴിയാട് വില്ലേജ് ഓഫീസർ ആർരാജേഷ്കുമാറിനു നേരെ അസഭ്യവർഷവും കൈയേറ്റവും നടത്തി കൃത്യനിർവഹണം തടസപ്പെടുത്തിയത്. വാഹനവായ്പയുമായി ബന്ധപ്പെട്ടുള്ള ജപ്തി നടപടി നോട്ടീസ് നല്‍കാൻ എത്തിയതായിരുന്നു വില്ലേജ് ഓഫീസറും സംഘവും. ആലമ്ബള്ളത്തുള്ള വീട്ടില്‍ വില്ലേജ് ഓഫീസർ ഉള്‍പ്പെടെയുള്ളവർ എത്തിയതില്‍ പ്രകോപിതനായാണ് ഇയാള്‍ അക്രമണ സ്വഭാവം കാണിച്ചത്. അയല്‍വാസികള്‍ ഇടപെട്ട് വില്ലേജ് ഓഫീസറെയും സംഘത്തെയും അടുത്ത വീട്ടിലേക്ക് മാറ്റിയെങ്കിലും ഇയാള്‍ അവിടെയും ഭീഷണി തുടർന്നു. വില്ലേജ് ഓഫീസറും സംഘവും വന്ന ഇരുചക്രവാഹനം കത്തിക്കാനുള്ള ശ്രമവും നടത്തി. തുടർന്ന് നെന്മാറ പോലീസില്‍ വിവരമറിയിച്ചു. പോലീസിനെ കണ്ടതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. നെന്മാറ പോലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് ഒളിവില്‍ പോയ പ്രതി ഷെഫീക്കിനെ നെന്മാറ എസ്‌ഐ ആർ. രാജേഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടി. ആലത്തൂർ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
വില്ലേജ് ഓഫീസറെയും സംഘത്തെയും കൈയേറ്റംചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.