മംഗലംഡാം :പന്നികുളമ്പ് റോഡിലും സമീപപ്രദേശങ്ങളിലും പ്ലാസ്റ്റിക്ക് ബാഗുകളിലും ചാക്കുകളിലും നിറച്ച് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവായിരിക്കുന്നു. അറവുമാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ റോഡിന്റെ വശങ്ങളിൽ തള്ളുന്നതിനാൽ ഇതിൽ നിന്നും വമിക്കുന്ന ദുർഗന്ധം ഈ വഴിയിലൂടെയുള്ള യാത്ര പോലും ദുഷ്കരമായിരിക്കുകയാണ്. മാലിന്യങ്ങൾ ദിനംപ്രതി ഇവിടെ അടിഞ്ഞുകൂടുന്ന സ്ഥിതിയാണുള്ളത് . ഇരുട്ടിന്റെ മറവിലും പകൽ വെളിച്ചത്തിലും ജനങ്ങളെ ഉപദ്രവിക്കുന്ന രീതിയിൽ വഴിയോരങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും. ഇവിടങ്ങളിൽ ക്യാമറകൾ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
പന്നികുളമ്പ് റോഡിൽ വ്യാപകമായി മാലിന്യം തള്ളുന്നു

Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.