January 15, 2026

ബസ് കാത്തുനിന്നവർക്കിടയിലേക്ക് കാർ പാഞ്ഞു കയറി’; ആലത്തൂർ 10 പേർക്ക് ഗുരുതര പരുക്ക്

ആലത്തൂർ : കണ്ണബ്ര പൂത്തറയിൽ ബസ് കാത്തുനിന്നവർക്കിടയിലേക്ക് കാർ പാഞ്ഞു കയറി അപകടം.സ്ത്രീകൾ ഉൾപ്പെടെ പത്തോളം പേർക്ക് പരിക്ക്, മൂന്നുപേർക്ക് ഗുരുതര പരുക്ക്. കണ്ണമ്പ്ര മഞ്ഞപ്രക്ക് സമീപം പൂത്തറയിലാണ് അപകടം നടന്നത്സമീപത്ത് വീടിന്റെ നിർമ്മാണ പ്രവർത്തികൾ കഴിഞ്ഞശേഷം ബസ് കാത്ത് പുളിങ്കുട്ടം തെന്നിലാപുരം റോഡിൽ പൂത്തറയിൽ റോഡരികിൽ ബസ് കാത്ത് ഇരിക്കുന്നവർക്കിടയിലേക്കാണ് നിയന്ത്രണംവിട്ട കാർ ഇടിച്ചു കയറിയത്പരുക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് ഗുരുതര പരുക്കേറ്റ മൂന്നു സ്ത്രീകളെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.