കിഴക്കഞ്ചേരി: മേരിഗിരി-പനംകുറ്റി മലയോര ഹൈവേയിലാണ് ഇന്നലെ വൈകുന്നേരം ആറരയോടുകൂടിയാണ് പുലിയെ കണ്ടത്. പുലിയുടെ മുന്നിൽ അകപ്പെട്ട പനംകുറ്റി സ്വദേശി ഡിബി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മേരി ഗിരിയിലെ റബ്ബർ ബാൻ്റ് കമ്പനിയിൽ ജോലി കഴിഞ്ഞ് പനംകുറ്റിയിലേക്ക് നടന്നു പോവുകയായിരുന്ന ഡി ബിൻ്റെ മുന്നിലൂടെ പുലി കടന്നു പോകുകയായിരുന്നു. ശബ്ദം കേട്ട് പുലി തിരിഞ്ഞെങ്കിലും ഡിബിൻ ഓടി രക്ഷപ്പെടുകയായിരുന്നു. വ്യാഴാഴ്ചയും ഈ മേഘലയിൽ പുലിയെ കണ്ടിരുന്നു. ഈ മേഘലയിൽ ആന ഇറങ്ങാറുണ്ടെങ്കിലും പുലിയെ കണ്ടത് നാട്ടുകാരിൽ ഭീതി ഉളവാക്കിയിട്ടുണ്ട്.
കിഴക്കഞ്ചേരി പനംകുറ്റിയിൽ വീണ്ടും പുലി; യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി.

Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.