ആലത്തൂർ : സ്കൂൾ വിദ്യാർത്ഥിനിയെ അപമാനിച്ച ബസ് കണ്ടക്ടർ അറസ്റ്റിൽ. തൃശ്ശൂർ മണ്ണൂത്തി മാധവമേനോൻ റോഡ് മൂരിയിൽ വീട് ജോൺ സൈമൺ (40) നെയാണ് ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ആലത്തൂരിലെ സ്വകാര്യ സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെയാണ് ഇയാൾ അപമാനിച്ചത്. ഫെബ്രുവരി 4 ന് ആണ് സംഭവം. പകൽ 8:20 ന് സഹോദരിയുമൊത്ത് ആലത്തൂർ പഴയ സ്റ്റാൻ്റിൽ നിന്നും സ്കൂളിലേക്ക് സെൻ്റ് ജോസ് ബസിൽ പോവുകയായിരുന്ന വിദ്യാർത്ഥിനിയെ കണ്ടക്ടറായ ഇയാൾ ആളുകൾ ഇറങ്ങാനുണ്ടെന്ന് പറഞ്ഞ് കൈയിൽ പിടിച്ച് ഇറക്കിവിടുകയായിരുന്നു. ആളുകൾ ഇറങ്ങിയതിനു ശേഷം വീണ്ടും കയറിയപ്പോൾ ബസിലുള്ള ആളുകളുടെ ഇടയിൽ വെച്ച് അസഭ്യം പറഞ്ഞ് അപമാനിക്കുകയുമായിരുന്നു. തുടർന്ന് വിദ്യാർത്ഥിനി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ ബസും ആലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Similar News
ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.
24ാം വയസ്സില്‍ വീടിന് പുറത്ത് സ്വന്തം ഫ്ളാറ്റ് വാങ്ങി കഞ്ചാവ് വില്‍പ്പന; ഒടുവില്‍ കുടുക്കി ആലത്തൂര്‍ പൊലീസ്.
പാലക്കാട് നഗരത്തിൽ ഇന്ന് രാവിലെ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.