കയറാടി പാറപ്പള്ളിയില്‍ തിരുനാള്‍ ആഘോഷിച്ചു.

നെന്മാറ: കയറാടി വിശുദ്ധ മദർ തെരേസ (പാറപ്പള്ളി) ദേവാലയത്തില്‍ വിശുദ്ധ മദർ തെരേസയുടെയും, പരിശുദ്ധ കന്യകാമറിയത്തിന്‍റെയും, വിശുദ്ധ സെബസ്ത്യാനോസിന്‍റെയും തിരുന്നാള്‍ ആഘോഷിച്ചു.

ഇന്നലെ വൈകുന്നേരം നടന്ന ആഘോഷമായ തിരുനാള്‍ കുർബാനയില്‍ ഫെറോനാ വികാരി ഫാ. സേവിയർ വളയത്തില്‍ കാർമികത്വം വഹിച്ചു. ജോബി തെക്കിനേടത്ത് തിരുനാള്‍ സന്ദേശവും നല്‍കി. ശേഷം വിവിധ വാദ്യഘോഷങ്ങളോടെയുള്ള പ്രദക്ഷിണവും നടന്നു. വികാരി ഫാ. ജോസ് പ്രകാശ് തൂണിക്കാവില്‍, കൈകാരന്മാർ, സംഘടനാ ഭാരവാഹികള്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.