January 16, 2026

വണ്ടാഴി വില്ലേജ് ഓഫീസിലെ വനിതാ ജീവനക്കാര്‍ക്ക് ആദരം

വണ്ടാഴി : വനിതാ ജീവനക്കാർ മാത്രമുള്ള വില്ലേജ് ഓഫീസാണ് വണ്ടാഴിയിലെ വില്ലേജ് രണ്ട് ഓഫീസ്. സ്ത്രീകളുടെസർവാധിപത്യമുള്ള അപൂർവം വില്ലേജ് ഓഫീസുകളില്‍ ഒന്നാണിത്. ഇതിനാല്‍ തന്നെ ഓഫീസിന്‍റെ പ്രവർത്തനം സംബന്ധിച്ച്‌ വലിയ പരാതികളൊന്നുമില്ല. ഓഫീസ് മാത്രമല്ല ജീവനക്കാരും സ്മാർട്ടാണ്. പഞ്ചായത്തംഗം ആർ. സുരേഷിന്‍റെ നേതൃത്വത്തിലാണ് ജീവനക്കാർക്ക് ആദരം ഒരുക്കിയത്. വടക്കഞ്ചേരി സ്റ്റേഷനിലെ എസ്‌ഐ ബാബു പരിപാടി ഉദ്ഘാടനം ചെയ്ത് ജീവനക്കാരെ ആദരിച്ചു. വില്ലേജ് ഓഫീസർ എം.വി. സിന്ധു, സ്പെഷല്‍ വില്ലേജ് ഓഫീസർ വി.ചെമ്പകം, വില്ലേജ് ഫീല്‍ഡ് ഓഫീസർ മാരായ എസ്. ശിഖ, പിങ്കി ദിവാകരൻ, സ്വീപ്പർ എം. ഉഷ എന്നിവരെയാണ് ആദരിച്ചത്. അങ്കണവാടി ടീച്ചർമാരായ എസ്. ഗിരിജ, നിമ സജിത്ത്, ആശാവർക്കർ ബിന്ദു ബാബു, പി. കെ. പ്രവീണ്‍, വിദ്യ സുരേഷ്, എസ്. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.