January 16, 2026

പച്ചക്കറിക്കട കത്തിനശിച്ചു.

വടക്കഞ്ചേരി: ആമക്കുളത്തിനു സമീപം റോഡരികിലുള്ള പച്ചക്കറിക്കട കത്തിനശിച്ചു. സമീപത്തുള്ള ഗ്യാസ് ഏജൻസിയിലേക്കു പടരും മുമ്പ് വടക്കഞ്ചേരി അഗ്നിരക്ഷാസേനയെത്തി തീയണച്ചതിനാൽ കൂടുതൽ അപകടം ഒഴിവായി. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടുമണിയോടെയാണു സംഭവം. ആമക്കുളം അക്ബറിൻ്റെ റോഡരികിൽ താത്കാലികമായി നിർമിച്ച പച്ചക്കറിക്കടയാണു കത്തിയത്.

50,000 രൂപയുടെ നഷ്ടമാണു കണക്കാക്കുന്നത്. സമീപത്തു മാലിന്യം കൂട്ടിയിട്ടു കത്തിച്ചതിൽ നിന്നു തീപടർന്നതായാണു കരുതുന്നതെന്നു പോലീസ് പറഞ്ഞു. മനഃപൂർവം കട കത്തിച്ചതാകാമെന്ന അക്ബറിന്റെ പരാതിയിൽ വടക്കഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.