കിഴക്കഞ്ചേരി : കിഴക്കഞ്ചേരി പഞ്ചായത്തിലെ പുന്നപ്പാടം മമ്പാട് പാലം നാടിന് സമർപ്പിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കെ ഡി പ്രസേനൻ എം എൽ എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻ്റ് കവിതമാധവൻ, വൈസ് പ്രസിഡൻ്റ് വി രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം അനിത പോൾസൺ, മുൻ മന്ത്രി കെ ഇ ഇസ്മയിൽ, മുൻ എം എൽ എ മാരായ സി കെ രാജേന്ദ്രൻ, സി ടി കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം വി പ്രേമലത, പഞ്ചായത്തംഗങ്ങളായ എൻ ശിവദാസൻ, സജിത ശിവദാസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ സി റിജോറിന്ന, എം രാജേഷ്, എ അനുരാഗ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി എം ശശി,എസ് രാധാകൃഷ്ണൻ, സലീംപ്രസാദ്, എസ് ബഷീർ, അഡ്വ. ടൈറ്റസ് ജോസഫ് എന്നിവർ സംസാരിച്ചു. കുണ്ടുകാട് – ചിറ്റടി റോഡിൽ 6.6 കോടി രൂപ ഉപയോഗിച്ചാണ് പാലത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്. 800 മീറ്റർ നീളവും, നടപ്പാതയുൾപ്പെടെ 11 മീറ്റർ വീതിയും പാലത്തിനുണ്ട്.നിലവിൽ ഉണ്ടായിരുന്ന പാലം പൊളിച്ച് മാറ്റിയാണ് പുതിയപാലം നിർമ്മിച്ചിരിക്കുന്നത്.
പുന്നപ്പാടം-മമ്പാട് പാലം നാടിന് സമർപ്പിച്ചു

Similar News
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.
മുറിക്കുള്ളിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷിച്ചു.