നെല്ലിയാമ്പതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് പരിക്ക്. പഴനി സ്വാമി എന്ന തൊഴിലാളിക്കാണ് പരിക്കേറ്റത്.ഇയാള്‍ കാരപ്പാറ കെ.എഫ്.ഡി.സി തോട്ടത്തിലെ തൊഴിലാളിയാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം. രാവിലെ കാരപ്പാറയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ കയറുന്നതിനായി നടന്നുവരുന്നതിനിടെ ഇയാള്‍ കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു.അതേസമയം, ആറളം ഫാം പുനരധിവാസ മേഖലയില്‍ കാട്ടാനയുടെ ആക്രമണം രൂക്ഷമാണ്. ഫാം 11-ാം ബ്ലോക്ക് ഓമനമുക്കില്‍ രമേശൻ-ജിഷ ദമ്ബതിമാർ താമസിക്കുന്ന വീട്ടിലെ വാട്ടർ ടാങ്കും വീടിന്റെ മുന്നിലെ ഷെഡ്ഡും കാട്ടാന തകർത്തിരുന്നു. വീട്ടിലുണ്ടായിരുന്ന രമേശനും നിഷയും ആനയെ കണ്ടതോടെ അകത്തേക്ക് ഓടിക്കയറി പോയത് രക്ഷയായി. ബുധനാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. നിഷയും ഭർത്താവ് രമേശനും വീടിന്റെ മുൻഭാഗത്ത് ഇരിക്കുന്നതിനിയാണ് കാട്ടാന ഇവരുടെ വീട്ടിലെത്തിയത്.
നെല്ലിയാമ്പതിയില്‍ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളിക്ക് പരിക്ക്

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.