January 15, 2026

വണ്ടാഴി മേത്താംകോട്ട് ജനകീയ മത്സ്യകൃഷി വിളവെടുപ്പ്

ഭക്ഷ്യസുരക്ഷ പദ്ധതിയുടെ ഭാഗമായി കേരള ഫിഷറീസ് വകുപ്പും വണ്ടാഴി പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷിയുടെ വിളവെടുപ്പ് പത്താംവാർഡായ മേത്താംകോട്ട് നടന്നു.വിളവെടുപ്പുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് കെ.എല്‍. രമേഷ് നിർവഹിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ഷക്കീർ, മെംബർ രമണി കേശവൻകുട്ടി, മുൻ മെംബർ എസ്. സന്തോഷ്, ഫിഷറീസ് പ്രമോട്ടർ കലാധരൻ എന്നിവർ പങ്കെടുത്തു.