നെന്മാറ : നെല്ലിയാമ്പതി തേയില തോട്ടത്തിൽ കഴിഞ്ഞദിവസം ചത്തനിലയിൽ കണ്ടെത്തിയ പുലിയുടെ ജഡം സംസ്കരിച്ചു. കുരുക്കിൽ പെട്ട് മുറിവുപറ്റിയതിനെ തുടർന്നാണ് പുലി ചത്തതെന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തി. വനം ഉദ്യോഗസ്ഥരുടെയും മൃഗ ഡോക്ടർമാരുടെയും നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി, എൻ.ജി.ഒ പ്രതിനിധി എന്നിവരുടെ സാന്നിധ്യത്തിൽ പോസ്റ്റുമോർട്ടം നടത്തി ജഡം സമീപത്തു തന്നെ സംസ്കരിച്ചു. വനം മൃഗ ഡോക്ടർ ഡേവിഡ് അബ്രഹാം, പോത്തുണ്ടി വെറ്റിനറി സർജൻ ഗീതാഞ്ജലി, എൻ.ടി.സി.എ. പ്രതിനിധി എൻ. ശശിധരൻ, എൻ.ജി.ഒ. പ്രതിനിധി അഡ്വ ലിജു പനങ്ങാട്, ഗവ വിക്ടോറിയ കോളേജ് ജന്തു ശാസ്ത്ര വിഭാഗം മേധാവി പ്രഫ. അബ്ദുൽ റഷീദ്, നെന്മാറ, ഡി.എഫ്.ഒ ബി.പ്രവീൺ, നെല്ലിയാമ്പതി വനം റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സി.ഷരീഫ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജയേന്ദ്രൻ, ബി.എഫ്.ഒ മാരായ കെ.പ്രമോദ്, അഭിലാഷ് തുടങ്ങി വനം ജീവനക്കാരും അന്വേഷണത്തിനും മേൽ നടപടികൾക്കും നേതൃത്വം നൽകി. കഴിഞ്ഞദിവസം നെല്ലിയാമ്പതി ലില്ലി ഡിവിഷൻ ചായ തോട്ടത്തിൽ മരുന്നു തളിക്കാൻ പോയ തോട്ടം തൊഴിലാളികളാണ് ദുർഗന്ധം വമിച്ച് ഭാഗികമായി അഴുകിയ നിലയിൽ പുലിയുടെ ജഡം ചായത്തോട്ടത്തിനകത്ത് കണ്ടത്. വനം വകുപ്പിന്റെ നേതൃത്വത്തിൽ പുലി ചത്തതിനെ തുടർന്നുള്ള അന്വേഷണം ആരംഭിച്ചു.

Similar News
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.
മുറിക്കുള്ളിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷിച്ചു.