January 16, 2026

30 കിലോ കഞ്ചാവുമായി വടക്കഞ്ചേരി സ്വദേശികൾ സേലം റെയിൽവേ പോലീസിന്റെ പിടിയിൽ

വടക്കഞ്ചേരി : സേലം റയിൽവേ സ്റ്റേഷനിൽ വച്ചു RPF നടത്തിയ പരിശോധനയിൽ 30 കിലോ കഞ്ചാവുമായി 3 വടക്കഞ്ചേരി സ്വദേശികളെ സേലം റയിൽവേ പോലീസ് കസ്റ്റഡിയിൽ എടുത്തു. 3 ട്രോളി ബാഗുകളിൽ ആയി സൂക്ഷിച്ച കഞ്ചാവുമായി കേരളത്തിലേക്ക് യാത്ര ചെയ്യാനായി സേലം റയിൽവേസ്റ്റേഷനിൽ എത്തിയതായിരുന്നു ഇവർ. സംശയം തോന്നിയ റയിൽവേ പോലീസ് ബാഗ് പരിശോധനക്ക് വിധേയമാക്കിയതിനെ തുടർന്നാണ് ബാഗുകളിൽ നിന്നുംകഞ്ചാവ് പിടികൂടിയത്. കണ്ണമ്പ്ര കോട്ടേക്കാട് സ്വദേശി ജിജിത് (30), കണ്ണമ്പ്ര പരുവാശ്ശേരി സ്വദേശി അനുരാജ് (18), വടക്കഞ്ചേരി സ്വദേശി ഹമീദ് (26) എന്നിവരാണ് സേലം റയിൽവേ പോലീസിന്റെ കസ്റ്റഡിയിൽ ആയത്.