പന്നിയങ്കര ടോൾകേന്ദ്രത്തിൽ പ്രദേശവാസികൾക്ക് സൗജന്യം നൽകുന്ന വിഷയത്തിൽ വെള്ളിയാഴ്ച കളക്ടറേറ്റിൽ യോഗം ചേരും.കെ. രാധാകൃഷ്ണൻ എംപി, എംഎൽഎമാരായ പി.പി. സുമോദ്, കെ.ഡി. പ്രസേനൻ, കളക്ടർ ജി. പ്രിയങ്ക, ദേശീയപാതാ അതോറിറ്റി പ്രതിനിധി, കരാർകമ്പനി പ്രതിനിധികൾ തുടങ്ങിയവരുൾപ്പെടുന്ന കമ്മിറ്റിയാണ് യോഗം ചേരുക. പ്രദേശവാസികളുടെയും വിവിധ രാഷ്ട്രീയസംഘടനകളുടെയും തുടർച്ചയായ സമരങ്ങളെത്തുടർന്ന് അഞ്ചുകിലോമീറ്റർവരെ കരാർ കമ്പനി സൗജന്യം അനുവദിച്ചിട്ടുണ്ട്. പത്തുകിലോമീറ്റർ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കമ്മിറ്റിയെടുക്കുന്ന തീരുമാനം ജനകീയസമിതിയെയും വിവിധ രാഷ്ട്രീയസംഘടനകളെയും അറിയിച്ച ശേഷമായിരിക്കും തീരുമാനം നടപ്പാക്കുക. പന്നിയങ്കരയിൽ ടോൾപിരിവ് തുടങ്ങിയ 2022 മാർച്ച് മുതൽ പ്രതിഷേധങ്ങളെത്തുടർന്ന് നിലവിൽ ടോൾകേന്ദ്രത്തിന് ചുറ്റുമുള്ള ആറ് ഗ്രാമപ്പഞ്ചായത്തുകളിലുള്ളവർക്ക് താത്കാലിക സൗജന്യം നൽകുന്നുണ്ട്.
പന്നിയങ്കരയിൽ പ്രദേശവാസികൾക്കുള്ള ടോൾ: 14-ന് യോഗം

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.