വടക്കഞ്ചേരി:
ചൂട് കടുകയും, നോമ്പുകാലം തുടങ്ങുകയും ചെയ്തതോടെ ചെറുനാരങ്ങ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നുവെന്ന പരാതി വ്യാപകമാണ്. എന്നാൽ ചെറുനാരങ്ങക്ക് വടക്കഞ്ചേരിയിൽ വില കിലോക്ക് 50 മാത്രം.
വടക്കഞ്ചേരി സ്വദേശികളായ നവാസ്, ഫിറോസ് എന്നിവരാണ് പൊള്ളാച്ചിയിൽ നിന്ന് നേരിട്ട് ചെറുനാരങ്ങ കൊണ്ടുവന്ന് ഈ വിലയിൽ വിൽക്കുന്നത്. എന്നാൽ ദൂരം കൂടുന്നതിനനുസരിച്ച് മറ്റിടങ്ങളിൽ വിലയും കൂടിയേക്കാം എന്ന് ഇവർ പറയുന്നു.
ഒരു മാസം മുൻപ് വരെ കിലോയ്ക്ക് 40 മുതല്‍ 60 രൂപയില്‍ നിന്ന് 140 ലേക്ക് മൊത്തവിലയിൽ
നാരങ്ങയുടെ കുതിച്ചുചാട്ടമുണ്ടായിരുന്നു. ചില്ലറ കടകളിലെത്തുമ്പോൾ ഇത്180 രൂപ വരെ എത്തിയിരുന്നു. തൂക്കമനുസരിച്ച് ഒരെണ്ണത്തിന് 8-10 രൂപ വരെ വന്നു.
നാരങ്ങ വെള്ളത്തിന്റെ വിലയാകട്ടെ 15 നിന്ന് 20 രൂപ വരെ ആയി. കഴിഞ്ഞ മാസങ്ങളിൽ നാലിരട്ടിയോളമാണ് നാരങ്ങ വില വർദ്ധിച്ചിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ മറ്റിടങ്ങളിൽ വീണ്ടും വില ഉയരാനാണ് സാദ്ധ്യത. ഇതോടെ നാരങ്ങ അച്ചാറിനും വിലകൂടും.
കർണാടക, തമിഴ്‌നാട് എന്നിവടങ്ങളില്‍ നിന്നുള്ള നാരങ്ങയാണ് പൊള്ളാച്ചി മാർക്കറ്റുകളില്‍ ഇപ്പോള്‍ കൂടുതലായി എത്തുന്നത്
ഇവിടെ നിന്ന് 50 കിലോ ചാക്കിലാണ് നാരങ്ങ എത്തുന്നത്. കൂടുതൽ ചാക്ക് നാരങ്ങ എടുത്താൽ വിലയിലും കുറവുണ്ടാകും. തങ്ങൾ പെട്ടി ഓട്ടോയിലാണ് നാരങ്ങ കൊണ്ടുവരുന്നതെന്ന് നവാസും, ഫിറോസും പറഞ്ഞു. കൂടിയ വിലക്ക് വിൽക്കാൻ കഴിയുമെങ്കിലും കൂലി മുതലായൽ മതി എന്ന് ഇവർ പറയുന്നു. വിലക്കുറവുള്ളതുകൊണ്ട് തന്നെ ഒരു ലോഡ് നാരങ്ങ രണ്ടു ദിവസം കൊണ്ട് വിറ്റ് തീരുമെന്നും ഇവർ പറയുന്നു.
Similar News
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.