January 16, 2026

മംഗലംഡാം ലൂര്‍ദ്മാതാ ഹയര്‍സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ പഠനോത്സവം സംഘടിപ്പിച്ചു

“മംഗലംഡാം ലൂർദ്മാതാ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികള്‍ മുടപ്പല്ലൂർ ടൗണില്‍ സംഘടിപ്പിച്ച പഠനോത്സവം ശ്രദ്ധേയമായിപ്ലാസ്റ്റിക്കിനും ലഹരി എന്ന മഹാവിപത്തിനുമെതിരെ സമൂഹം ഉണരണമെന്ന വലിയ സന്ദേശങ്ങളുള്ള പരിപാടികളായിരുന്നു എല്‍പി, യുപി വിഭാഗം കുട്ടികളുടെ സർഗസൃഷ്ടികളില്‍ നിറഞ്ഞുനിന്നത്. പ്രകൃതിസംരക്ഷണം സംബന്ധിച്ച പിഞ്ചുകുട്ടികളുടെ ബോധവത്കരണ പരിപാടികള്‍ കാണികളില്‍ നിന്നും വലിയ കൈയടി നേടി. കണക്കുകളിലെ വിവിധ രൂപങ്ങളും പാരമ്ബര്യ കൃഷിരീതികളെ കുറിച്ചുള്ള ചെറുകറുക ചെമ്ബാവു ചെത്തി വിരിപ്പതു മുണ്ടകൻ നെല്ലതു പൊക്കാളി നെല്ല്… എന്ന് തുടങ്ങുന്ന നാടൻപാട്ട് അവതരണവും ഗംഭീരമായി. പഠനോത്സവം വണ്ടാഴി പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷക്കീർ എസ്. പള്ളിപ്പറമ്ബില്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ് ഡിനോയ് കോമ്ബാറ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസിടോം ആമുഖപ്രസംഗം നടത്തി. ബിആർസി കോ-ഓർഡിനേറ്റർ റഷീദ, സ്കൂളിലെ സ്പോർട്സ് ക്ലബ് സെക്രട്ടറി ഐ. സിദ്ദിക്, ബിൻസി ടീച്ചർ എന്നിവർ പ്രസംഗിച്ചു.”