നാല് ചക്രങ്ങളുള്ള ഓട്ടോ കാറുകൾക്ക് (വെള്ളിമൂങ്ങ ) സൗജന്യ യാത്ര.മാർച്ച് 31 വരെ നിലവിലെ സൗജന്യ യാത്ര തുടരും.വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോൾ പ്ലാസ്സയിൽ പ്രദേശവാസികൾക്ക് പരമാവധി 10 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് സൗജന്യം ലഭിക്കും.കെ രാധാകൃഷ്ണൻ എം പി, പി പി സുമോദ് എം എൽ എ, ജില്ലാ കലക്ടർ ജി പ്രിയങ്ക, ദേശീയപാത, കരാർ കമ്പനി അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ കലക്ട്രേറ്റിൽ യോഗം ചേർന്നിരുന്നു. യോഗത്തിൽ ഏഴര കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് സൗജന്യം നല്കാൻ ധാരണയായി. വൈകുന്നേരം വടക്കഞ്ചേരിയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ ഏഴര കിലോമീറ്റർ എന്ന നിർദ്ദേശം അവതരിപ്പിച്ചു. എന്നാൽ സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും 10 കിലോമീറ്റർ ചുറ്റളവിൽ സൗജന്യം വേണമെന്ന ആവശ്യത്തിൽ ഉറച്ച് നില്ക്കുകയായിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിൽ ഏഴര കിലോമീറ്ററിന് മുകളിൽ നിലവിൽ സൗജന്യം അനുവദിക്കുന്ന പഞ്ചായത്തുകളിലെ പ്രധാന കേന്ദ്രങ്ങൾ ഏകോപിച്ച് പരമാവധി 10 കിലോമീറ്റർ വരെ എന്ന ധാരണയിലെത്തുകയായിരുന്നു.പ്രധാന കേന്ദ്രങ്ങൾ നിശ്ചയിച്ച് രൂപരേഖ തയാറാക്കുന്നതിനു വേണ്ടി എ ഡി എം കെ മണികണ്ടനെ ചുമതലപ്പെടുത്തി.
പന്നിയങ്കര ടോൾ ; 10 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് സൗജന്യം നല്കാൻ ധാരണ.

Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.