നെന്മാറ: നെന്മാറയിലെ ബ്രാഹ്മിൻ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ മാനേജ്മെന്റിൽ പ്രവർത്തിക്കുന്ന എൽ. എൻ. എസ്. യു. പി. സ്കൂളിന്റെ വാർഷിക ആഘോഷവും, ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്‌ദി ആഘോഷത്തിന്നുള്ള തുടക്കവും കുറിച്ചു. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും നെന്മാറ എം എൽ എയും ആയ കെ. ബാബു നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
എൻ. ആർ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നെമ്മാറ പഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയൻ, വാർഡ് മെമ്പർ പി. ജയശ്രീ, ബി. ഈ. എസ്. സെക്രട്ടറി എൻ. എൻ. കൃഷ്ണൻ, സ്കൂൾ മാനേജർ എൻ. വി. ശിവരാമകൃഷ്ണൻ, പ്രോഗ്രാം കോർഡിനേറ്റർ ടി. ജി. അനന്തനാരായണൻ, ഹെഡ്മാസ്റ്റർ ബിനു സാജ് കെ. വി, എൻ. എസ്. സുന്ദരരാമൻ, പ്രശാന്ത്, പി. എസ്. മുരളീധരൻ മാസ്റ്റർ, കെ. ബി. എസ്. ഭാരവാഹികൾ, പി. ടി. എ. പ്രസിഡന്റ്, മുൻ അധ്യാപകർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.