January 15, 2026

കയറാടി കൈതച്ചിറയിൽ ലോറി കനാലിലോട്ട് മറിഞ്ഞ് അപകടം.

നെന്മാറ: കയറാടി കൈതച്ചിറയിൽ ലോറി കനാലിലോട്ട് മറിഞ്ഞ് അപകടം. ഇന്ന് വൈകിട്ട് 8 മണിയോടുകൂടിയാണ് അപകടം നടന്നത്. കൊയ്ത്ത് മെഷീൻ കയറ്റിവന്ന ലോറി മെഷീൻ ഇറക്കിയശേഷം തിരികെ പോകുമ്പോഴാണ് അപകടത്തിൽ പെട്ടത്. റോഡിന്റെ സൈഡിൽ ഉള്ള കനാലിലേക്കാണ് ലോറി മറിഞ്ഞത്. നാട്ടുകാരും, ഫയർഫോഴ്സും ചേർന്ന് ഒന്നരമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഡ്രൈവറെ വണ്ടിയിൽ നിന്നും പുറത്തെത്തിച്ചത്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.